ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഖനി അപകടം. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണഖനിയിലാണ് അപകടം. അറുപതോളം പേര്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുന്നു.മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു.
സുലവേസി ദ്വീപില്‍ പ്രവര്‍ത്തിക്കുന്ന ഖനിയിയിലുണ്ടായ മണ്ണിടിച്ചിലനെ തുടര്‍ന്നാണ് അപകടം. രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു. മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടന്നും 13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടന്നും ഇന്തോനേഷ്യന്‍ ഡിസാസ്റ്റര്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ചെറിയ തോതിലുള്ള സ്വര്‍ണ്ണ ഖനനം ഇന്തോനേഷ്യയില്‍ നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ ഖനനം വ്യാപകമായി നടക്കുന്നു. നിയന്ത്രണക്കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഖനികളില്‍ തുടര്‍ച്ചയായിച്ചുള്ള അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഉള്‍പ്രദേശങ്ങളിലുള്ള രൂക്ഷമായ തൊഴിലില്ലായ്മ ആളുകളെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഖനികളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon