തിരുവനന്തപുരം: കേരളത്തില്‍ ദേശീയനേതാക്കള്‍ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് കെ. സുരേന്ദ്രന്‍. പാര്‍ട്ടിപ്രവര്‍ത്തകര്‍ മത്സരിച്ചാല്‍ വിജയിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സാഹചര്യമാണ് നിലവില്‍ കേരളത്തിലുള്ളത്. കേരളത്തിലെ നേതാക്കള്‍ ഇവിടെ മത്സരിക്കാന്‍ പ്രാപ്തരാണ്. എന്‍എസ്എസിന്റെ ശക്തി സിപിഎമ്മിന് തിരഞ്ഞെടുപ്പില്‍ മനസ്സിലാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേ സമയം എന്‍ എസ് എസ് സ്വതന്ത്രമായി ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്. എന്‍ എസ് എസിന്റെ ആഭ്യന്തരകാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള അധികാരം സിപിഎമ്മിന് ആരാണ് കൊടുത്തതെന്നും കോടിയേരിയുടെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടേയും ചുവട് പിടിച്ച് എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കോടിയേരി പരാജയം മണക്കുന്നൂവെന്നും പരാജയ ഭീതിയില്‍ നിന്നാണ് അവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
This post have 0 komentar
EmoticonEmoticon