ads

banner

Saturday, 8 December 2018

author photo

കൊച്ചി :  പിറവം പള്ളിയുടെ അവകാശം പൂര്‍ണ്ണമായി വിട്ടുകിട്ടണമെന്ന് ഓര്‍ത്തഡോക്‌സ് സഭ ആവശ്യമുന്നയിച്ചു. അതേസമയം, പള്ളിയുടെ ഉടമസ്ഥാവകാശം വിട്ടുനല്‍കാന്‍ കോടതി വിധിയില്ലെന്ന്് യാക്കോബായ വിഭാഗവവും വാദിച്ചു.എറണാകുളത്ത് കളക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഇരുകൂട്ടരും നിലപാടുകള്‍ വ്യക്തമാക്കിയത്.സംഭവത്തില്‍ പൊലീസ് ബലം പ്രയോഗിച്ച് പള്ളി ഒഴിപ്പിക്കരുതെന്നും, ഒഴിപ്പിക്കല്‍ നീക്കത്തിനെതിരെ പ്രാര്‍ത്ഥനാ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും യാക്കോബായ വിഭാഗം അറിയിച്ചു. എന്നാല്‍, യോഗത്തില്‍ കോടതി ഉത്തരവ് നടപ്പിലാക്കാന്‍ സഹകരിക്കണമെന്ന് യാക്കോബായ സഭയോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

കളക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഇരുകൂട്ടരും തമ്മില്‍ വന്‍ തര്‍ക്കമാണ് ഉണ്ടായത്. അതേസമയം, യോഗത്തില്‍വെച്ച നിര്‍ദ്ദേശങ്ങളോട് ജില്ലാ കളക്ടര്‍ പ്രതികരിച്ചതുമില്ല.സുപ്രീം കോടതി വിധി ഓര്‍ത്തഡോക്‌സിന് അനുകൂലമായിരുന്നു. എന്നാല്‍, വിധി അംഗീകരിക്കാന്‍ ഇടവകയിലെ ഭൂരിപക്ഷം വരുന്ന യാക്കോബായ അംഗങ്ങളും ഇതുവരെയും തയ്യാറായിട്ടില്ല. തര്‍ക്കം ഇപ്പോഴും തുടരുന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പോലീസ് എത്തിയത് ആശങ്കയുണ്ടാക്കിയത്. പള്ളി പിടിച്ചെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കി സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പോലീസ് എത്തിയതാണെന്ന് ധരിച്ച് പളളിക്ക് സമീപം പോലീസ് വാഹനങ്ങള്‍ കണ്ടതോടെ പരിസരത്തുളള വിശ്വാസികള്‍ പള്ളിയിലേക്ക് സംഘടിച്ചെത്തുകയായിരുന്നു.എന്നാല്‍ പോലീസ് എത്തിയത് പളളിക്ക് സുരക്ഷ ഒരുക്കാനായിരുന്നു. 

ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജി 11ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പളളിക്ക് സുരക്ഷയൊരുക്കിയത്.   ഇക്കാര്യം പോലീസ് പള്ളി ഭാരവാഹികളെ അറിയിച്ചതോടെ നാട്ടുകാര്‍ പിരിഞ്ഞ് പോയിരുന്നു. ശേഷം, പളളിക്ക് സമീപം ബാരിക്കേഡുകള്‍ നിരത്തിയ ശേഷം പോലീസും പിരിഞ്ഞ് പോയി. പിറവം പള്ളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി തളളിയിരുന്നു. അതിനിടെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിക്കുന്നതായി ഹൈക്കോടതി വിമര്‍ശനം ഉന്നയിക്കുകയുണ്ടായി.

സുപ്രീം കോടതി വിധി ഓര്‍ത്തഡോക്‌സിന് അനുകൂലമായിരുന്നു. എന്നാല്‍, വിധി അംഗീകരിക്കാന്‍ ഇടവകയിലെ ഭൂരിപക്ഷം വരുന്ന യാക്കോബായ അംഗങ്ങളും ഇതുവരെയും തയ്യാറായിട്ടില്ല. തര്‍ക്കം ഇപ്പോഴും തുടരുന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പോലീസ് എത്തിയത് ആശങ്കയുണ്ടാക്കിയത്. പള്ളി പിടിച്ചെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കി സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പോലീസ് എത്തിയതാണെന്ന് ധരിച്ച് പളളിക്ക് സമീപം പോലീസ് വാഹനങ്ങള്‍ കണ്ടതോടെ പരിസരത്തുളള വിശ്വാസികള്‍ പള്ളിയിലേക്ക് സംഘടിച്ചെത്തുകയായിരുന്നു.എന്നാല്‍ പോലീസ് എത്തിയത് പളളിക്ക് സുരക്ഷ ഒരുക്കാനായിരുന്നു. 

ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജി 11ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പളളിക്ക് സുരക്ഷയൊരുക്കിയത്.   ഇക്കാര്യം പോലീസ് പള്ളി ഭാരവാഹികളെ അറിയിച്ചതോടെ നാട്ടുകാര്‍ പിരിഞ്ഞ് പോയിരുന്നു. ശേഷം, പളളിക്ക് സമീപം ബാരിക്കേഡുകള്‍ നിരത്തിയ ശേഷം പോലീസും പിരിഞ്ഞ് പോയി. പിറവം പള്ളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി തളളിയിരുന്നു. അതിനിടെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിക്കുന്നതായി ഹൈക്കോടതി വിമര്‍ശനം ഉന്നയിക്കുകയുണ്ടായി.

https://ift.tt/2wVDrVv
your advertise here

This post have 0 komentar

EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement