ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ദക്ഷിണ കൊറിയയിലേക്ക് തിരിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സ ല്‍മാന്‍ രാജകുമാരനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മോദി ദക്ഷിണ കൊറിയയിലേക്ക് പുറപ്പെട്ടത്. ഇത് രണ്ടാം തവണയാണ് മോദി ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്നത്.
ദക്ഷിണ കൊറിയയിലെത്തുന്ന പ്രധാനമന്ത്രി 2018ലെ സിയൂള്‍ സമാധാന പുരസ്കാരം ഏറ്റുവാങ്ങും. അന്താരാഷ്ട്ര സഹകരണം, ആഗോള പുരോഗതി, മാനവിക വികസന നയങ്ങള്‍ തുടങ്ങിയവയിലെ മോദിയുടെ സംഭാവനകളെ മുന്‍ നിര്‍ത്തി കഴിഞ്ഞ ഒക്ടോബറില്‍ സിയോള്‍ പീസ് പ്രൈസ് കള്‍ച്ചറല്‍ ഫൗണ്ടേഷനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായും മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും.
മോദിയുടെ സന്ദര്‍ശനം ദക്ഷിണ കൊറിയയുമായുള്ള തന്ത്രപ്രധാനമായ സഹകരണം ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
മേക്കിംഗ് ഇന്ത്യപോലുള്ള രാജ്യത്തിന്റെ പ്രധാനപ്പെട്ട സംരഭങ്ങളില്‍ ദക്ഷിണ കൊറിയ പ്രധാനപ്പെട്ട പങ്കാളിയാണെന്ന് യാത്ര തിരിക്കുമുമ്ബ് മോദി പ്രസ്താവനയില്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ രാജ്യങ്ങള്‍ക്കിടയിലെ സഹകരണം, ടൂറിസം, സുരക്ഷ, ഭീകരവാദം തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ച നടത്തും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon