കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം പാരഗണ്‍ ചെരുപ്പ് കമ്പനി ഗോഡൌണില്‍ തീ പിടുത്തമുണ്ടായ സംഭവത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കെട്ടിടനിര്‍മാണ ചട്ടങ്ങളുടെ ലംഘനമടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കന്പനി ജനറൽ മാനേജറിൽ നിന്നും പോലീസ് മൊഴി എടുത്തു. ഫാൽക്കൺ ഏജൻസീസ് ജനറൽ മാനേജരായ ഫിലിപ്പ് ചാക്കോ നൽകിയ പരാതിയിൽ ആണ് സെൻട്രൽ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്.
ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തും. തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ മാനദണ്ഡം പാലിക്കാതെ സൂക്ഷിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. അതേസമയം കെട്ടിടത്തിലെ അഗ്നിശമന സംവിധാനങ്ങള്‍ കാര്യക്ഷമമായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കെട്ടിടത്തിന് ഫയര്‍ലൈസന്‍സ് ലഭിച്ചതടക്കമുള്ള കാര്യങ്ങള്‍ ജില്ലാകളക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ പരിശോധിക്കും.
പല കെട്ടിടങ്ങളിലും സുരക്ഷമാനദണ്ഡങ്ങള്‍ ലംഘിച്ച് കൊണ്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ സുരക്ഷ പരിശോധന കര്‍ശനമാക്കാനും ജില്ലാ ഭരണകൂടവും ഫയര്‍ ഡിപ്പാര്‍ട്ട്മെന്റും തീരുമാനിച്ചിട്ടുണ്ട്.
കൊച്ചിയില്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷനുസമീപം ഇന്നലെ ഉച്ചയോടെയാണ് ഗോഡൗണിന് തീപിടിത്തമുണ്ടായത്. ആറ് നിലയുള്ള കെട്ടിടത്തിന്റെ അഞ്ച് നിലയും പൂര്‍ണമായുംകത്തിനശിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon