ads

banner

Saturday, 2 February 2019

author photo

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ്‌ അധികം വേണമെന്ന നിലപാട് മുസ്‌ലിം ലീഗ് കടുപ്പിച്ചേക്കില്ല. ഇത് സംബന്ധിച്ച് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയോഗത്തിൽ ധാരണയുണ്ടായതായി സൂചന. 10ാം തിയ്യതി നടക്കുന്ന യോഗത്തില്‍ മുന്നാം സീറ്റെന്ന ആവശ്യമുന്നയിക്കും. എന്നാല്‍ കോണ്‍ഗ്രസ് വഴങ്ങിയില്ലെങ്കില്‍ മുന്നണി ബന്ധം വഷളാക്കരുതെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു. സിറ്റിംഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും വീണ്ടും ജനവിധി തേടാനും തീരുമാനമായി.

സമസ്ത അടക്കമുള്ള സംഘടനകളും ഒരുവിഭാഗം നേതാക്കളും മൂന്നാം സീറ്റെന്ന ആവശ്യത്തിന് ലീഗിനെ നിർബന്ധിക്കുമ്പോൾ അതിനെ അവഗണിക്കാൻ ലീഗ് നേതൃത്വത്തിന് സാധിക്കില്ല. അതുകൊണ്ടു തന്നെ സീറ്റ് വേണമെന്ന ആവശ്യം പുറത്ത് ഉന്നയിക്കാനും അവസരം വരുന്പോൾ വിട്ടുവീഴ്ചക്ക് തയ്യാറാകാനുമാണ് നേതാക്കൾക്കിടയിൽ ധാരണയെന്നാണ്  വിവരം 

മൂന്ന് സീറ്റിന് അര്‍ഹതയുണ്ടെന്ന വാദത്തിൽ വിട്ടു വീഴ്ചയൊന്നും ഇല്ല. അത് പരസ്യമായി ആവശ്യപ്പെടുന്നതോടെ അവകാശ വാദം നിലനിൽക്കുകയും ചെയ്യും. എന്നാൽ സീറ്റ് വിഭജനം സംബന്ധിച്ച് യുഡിഎഫ് ഉഭയക്ഷി ചര്‍ച്ചയിൽ വലിയ കുടുംപിടുത്തം ലീഗിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നാണ് വിവരം.  

എല്ലാ കാര്യങ്ങളും ഉന്നതാധികാര സമിതി യോഗത്തിൽ ചര്‍ച്ച ചെയ്തെന്ന് യോഗത്തിന് ശേഷം പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. യോഗത്തിന് മുൻപ് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement