ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ക്ക് ബിജെപിയോടുള്ള സ്നേഹം കണ്ട് മമതാ ബാനർജി ബിജെപി പ്രവർത്തകർക്കെതിരെ അക്രമം അഴിച്ചുവിടുകയാണെന്നു പ്രധാനമന്ത്രി ആരോപിച്ചു. അതേസമയം റാലി നടക്കുന്ന മൈതാനത്തു ബഹളമുണ്ടായതിനെ തുടർന്നു പ്രധാനമന്ത്രി പ്രസംഗം വെട്ടിക്കുറച്ചു.
മമതാ ബാനര്‍ജിയും അവരുടെ പാർട്ടിയും എന്തുകൊണ്ട് അക്രമമുണ്ടാക്കുന്നുവെന്നും നിരപരാധികളെ കൊല്ലുന്നുവെന്നും ഇപ്പോൾ എനിക്കു മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നിങ്ങൾക്കു ഞങ്ങളോടുള്ള സ്നേഹം കണ്ട് അവര്‍ പരിഭ്രമിച്ചിരിക്കുകയാണ്.
കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിൽ ഉറച്ചുനിൽക്കുന്നതായും പ്രധാനമന്ത്രി നിലപാടു വ്യക്തമാക്കി. കാർഷിക വായ്പകൾ എഴുതിത്തള്ളുന്നതിലൂടെ രാഷ്ട്രീയ എതിരാളികൾ കർഷകരെ തെറ്റായ വഴിക്കു നയിക്കുകയാണെന്നും മോദി ബംഗാളിലെ താക്കൂർനഗറിൽ നടന്ന റാലിയിൽ ആരോപിച്ചു.
12 കോടി ചെറുകിട കർഷകർ, 30–40 കോടി തൊഴിലാളികൾ, മൂന്നു കോടി ഇടത്തരക്കാര്‍ എന്നിവർക്കു ഗുണം ലഭിക്കുന്ന നടപടികളാണു കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വാതന്ത്രത്തിനു ശേഷം അവഗണിക്കപ്പെട്ട ജനങ്ങള്‍ക്കു വേണ്ടിയുള്ള തീരുമാനം ചരിത്രപരമായ നീക്കമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon