ads

banner

Friday, 26 July 2019

author photo

ന്യൂഡൽഹി : ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കാര്യക്ഷമമായി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. അതേസമയം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്കയച്ച കത്തിന് മറുപടിയുമായി തുറന്ന കത്ത്.

ബോളിവുഡ് താരം കങ്കണ റണൗത്ത്, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി തുടങ്ങി അറുപത്തിരണ്ട് പേരാണ് കത്തുമായി രംഗത്തെത്തിയത്. ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്തുകയും രാജ്യത്തിന്‍റെ ഐക്യത്തെ തകര്‍ക്കുകയുമാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയവരുടെ ലക്ഷ്യമെന്ന് വിമര്‍ശനക്കത്തില്‍ കുറ്റപ്പെടുത്തുന്നു.

മാവോയിസ്റ്റുകള്‍ ആദിവാസികളെ കൊല്ലുമ്പോള്‍ മിണ്ടാതിരുന്നവര്‍ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ശബ്ദിക്കുന്നത്. സാംസ്കാരിക പ്രവര്‍ത്തകരെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന കത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെയും ജയ് ശ്രീറാം വിളിപ്പിക്കലുകള്‍ക്കെതിരെയും ബുധനാഴ്ചയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 49 സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement