തിരുവനന്തപുരം: വനിതാ മതില്‍ സംഘാടനത്തിനായി യോഗം വിളിക്കാന്‍ പഞ്ചായത്തു സെക്രട്ടറിമാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇന്ന് പ്രത്യേക യോഗം വിളിക്കാനാണ് നിര്‍ദേശം. ഡെപ്യൂട്ടി ഡയറക്ടറുടെ പേരില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നല്‍കുന്ന നിര്‍ദേശങ്ങളെന്ന് വ്യക്തമാക്കിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
വനിതാ മതിലില്‍ പരമാവധി ആളുകളെ സംഘടിപ്പിക്കാന്‍ സ്‌ക്വാഡുകളായി പ്രവര്‍ത്തിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. മതിലില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരം സൂക്ഷിക്കണം. ഇതിന്റെ പകര്‍പ്പ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്യണം. കുടുംബശ്രീ, തൊഴിലുറപ്പ്, ആശാ വര്‍ക്കര്‍മാര്‍ പങ്കെടുക്കുന്നുവെന്ന് ഉറപ്പുവരുത്തണം.
വനിതാമതിലില്‍ പങ്കെടുക്കുന്നവര്‍ക്ക് അതിന്റെ വിജയകരമായ നടത്തിപ്പിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. കൂടാതെ എല്ലാ വാര്‍ഡുകളിലും വനിതാ മതിലിന്റെ മുദ്രാവാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബാനറുകള്‍ സ്ഥാപിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. ഇതാദ്യമായാണ് വനിതാ മതില്‍ സംബന്ധിച്ച് സര്‍ക്കാറിന്റെ ഔദ്യോഗികമായ ഒരു ഉത്തരവ് വരുന്നത്.
This post have 0 komentar
EmoticonEmoticon