തിരുവനന്തപുരം: ഇരുചക്രവാഹനത്തിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ പശ്ചാത്തലത്തിൽ പുതിയ നിർദേശങ്ങളുമായി പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. വാഹന പരിശോധന എസ്ഐയുടെ നേതൃത്വത്തിൽ വേണമെന്ന് ഡിജിപി നിർദേശിച്ചു. ലാത്തി ഉപയോഗിക്കാനോ ദേഹപരിശോധന നടത്താനോ പാടില്ല. വാഹനങ്ങൾ നിർത്തിയില്ലെങ്കിൽ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കേണ്ട
പരിശോധന കാമറയിൽ പകർത്തണം. പരിശോധനയുടെ വീഡിയോ ചിത്രീകരിക്കണം. എസ്ഐ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാകണം പരിശോധന നടത്തേണ്ടത്. റോഡിൽ കയറി കൈ കാണിക്കരുത്. വളവിലും തിരുവിലും പരിശോധന പാടില്ല തുടങ്ങിയ നിർദേശങ്ങളും ഡിജിപി പുറപ്പെടുവിച്ചു. അനിഷ്ട സംഭവങ്ങൾ സംഭവിച്ചാൽ എസ്പിമാരിയിരിക്കും ഉത്തരവാദിയെന്നും ഡിജിപി വ്യക്തമാക്കി.
സംസ്ഥാനത്ത് പിൻസീറ്റിൽ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാർക്കും ഇന്ന് മുതുലാണ് ഹെൽമറ്റ് നിർബന്ധമാക്കിയിരിക്കുന്നത്. നാല് വയസിന് മുകളിലുള്ള കുട്ടികൾ ഉൾപ്പെടെയുള്ള പിൻസീറ്റ് യാത്രക്കാരും ഹെൽമെറ്റ് ധരിക്കണമെന്നാണ് നിബന്ധന. നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കാൻ പരിശോധന കർശനമാക്കാൻ ഗതാഗതവകുപ്പും പൊലീസും തീരുമാനിച്ചു
കുട്ടികൾ ഉൾപ്പെടെ പിറകിലിരിക്കുന്ന ഇരുചക്ര വാഹന യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി രണ്ടാഴ്ച മുമ്പാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. എന്നാൽ ഇത് പെട്ടെന്ന് നിർബന്ധമാക്കുന്നതിന് പകരം ബോധവൽക്കരണത്തിന് ശേഷം നിർബന്ധമാക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ബോധവൽക്കരണം നടത്തിയശേഷമാണ് ഇന്ന് മുതൽ നിയമം കർശനമാക്കാൻ തീരുമാനിച്ചത്. ആദ്യദിവസമായ ഇന്ന് പിഴ ചുമത്തേണ്ടതില്ലെന്നാണ് തീരുമാനം. എന്നാൽ നിയമലംഘനം ആവർത്തിച്ചാൽ 500 രൂപ പിഴയും ആയിരം രൂപയും പിഴ ഈടാക്കും. സ്ഥിരമായി ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്താൽ ലൈസൻസ് റദ്ദാക്കുന്ന നടപടികൾ സ്വീകരിക്കും. നിയമലംഘനങ്ങൾ തടയാൻ 85 സ്‌ക്വാഡുകൾക്ക് പുറമെ കാമറ നിരീക്ഷണവും ശക്തമാക്കും. ഇതിനായി ഹൈവേകളിൽ 240 ഹൈ സ്പീഡ് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
റോഡിലുള്ള പരിശോധനയില്ലെങ്കിലും കാമറ വഴി നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കും. ഗുണമേന്മയില്ലാത്ത ഹെൽമറ്റ് ധരിക്കുന്നവർക്കും ചിൻസ്ട്രാപ്പ് ഇല്ലാതെ ഹെൽമറ്റ് ധരിക്കുന്നവർക്കെതിരേയും നടപടിയെടുക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon