ചുരു: രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ചുരുവില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് താന്‍ ഉറപ്പ് നല്‍കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വ്യോമസേനയുടെ മിന്നല്‍ ആക്രമണത്തിനു ശേഷം പ്രധാനമന്ത്രിയുടെ പൊതുവേദിയിലെ ആദ്യത്തെ പ്രതികരണമായിരുന്നു ഇത്.ഈ മണ്ണില്‍ തൊട്ട് സത്യം ചെയ്യുകയാണ്. ഈ രാജ്യം ഇല്ലാതാകാന്‍ വിട്ടുകൊടുക്കയില്ല. ആരുടെ മുന്നിലും തലകുനിക്കാന്‍ രാജ്യത്തെ വിട്ടുകൊടുക്കില്ല. ഇത് ഭാരത മാതാവിനോടുള്ള തന്റെ പ്രതിജ്ഞയാണ്. നിങ്ങളുടെ അഭിമാനം താന്‍ സംരക്ഷിക്കുമെന്നും മോദി പറഞ്ഞു.
വോട്ട് അഭ്യര്‍ത്ഥനയോടെയാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്. 2014ലെ പിന്തുണ ഒരിക്കല്‍ കൂടി നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ വേണ്ടത് ശക്തമായ സര്‍ക്കാരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വിശദീകരിച്ചു.ഇന്ന് പുലര്‍ച്ചെ മൂന്നേ മുക്കാലോടെയായിരുന്നു ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തികടന്നുള്ള ആക്രമണം നടത്തിയത്. ഇന്ത്യന്‍ വ്യോമ സേന അതിര്‍ത്തി ലംഘിച്ചുവെന്ന ആരോപണവുമായി ആദ്യം രംഗത്ത് എത്തിയത് പാകിസ്താനായിരുന്നു. പിന്നീട് വ്യോമസേനയെ ഉദ്ധരിച്ച് എഎന്‍ഐയും വാര്‍ത്തു പുറവിട്ടു.
പിന്നീട് ഔദ്യോഗിക സ്ഥിരീകരണവുമായി വിദേശ കാര്യ സെക്രട്ടറ്റി വിജയ് ഗോഖലയും രംഗത്തെത്തി. ബാലക്കോട്ടിലെ ജയ്ഷെ മുഹമ്മദിന്‍റെ ഏറ്റവും വലിയ ക്യാമ്പ് തകര്‍ത്തതായി വിജയ് ഗോഖലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ഭീകരവാദം തുടച്ച് നീക്കാൻ പാകിസ്താന്റെ ഭാഗത്ത് നിന്ന് ഒരു ശ്രമവും ഉണ്ടായില്ല. അതുകൊണ്ടാണ് തിരിച്ചടി അനിവാര്യമായതെന്ന വിശദീകരണമാണ് ഇന്ത്യ നൽകുന്നത്. രഹസ്യാന്വേഷണ ഏജൻസികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈനിക നീക്കത്തിന് ഇന്ത്യ തയ്യാറെടുത്തതെന്നും ജയ്ഷെ മുഹമ്മദ് കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വിശദീകരിച്ചു.
PM Narendra Modi in Churu, Rajasthan: Today I repeat what I said back in 2014 - Saugandh mujhe is mitti ki main desh nahi mitne doonga, main desh nahi rukne doonga. Main desh nahi jhukne doonga....Mera vachan hai Bharat maa ko, tera sheesh nahi jhukne doonga... pic.twitter.com/lChHOJm94Z
— ANI (@ANI) February 26, 2019
പാകിസ്താൻ മേഖലയിലെ ബാലാകോട്ട് പ്രവര്‍ത്തിക്കുന്ന ഭീകരത്താവളത്തിൽ ഇന്ത്യക്കെതിരെ ആക്രമണം നടത്താൻ പരിശീലനം നടക്കുന്നു എന്ന് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോര്‍ട്ട് നൽകിയിരുന്നു. ഈ കേന്ദ്രത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണം മസൂദ് അസ്ഹറിന്റെ ഭാര്യാ സഹോദരൻ ഉസ്താദ് ഗോറി എന്നറിയപ്പെടുന്ന യൂസഫ് അസ്ഹറിനാണ്. ജയ്ഷെ മുഹമ്മദ് കമാന്റര്‍മാര്‍ അടക്കം നിരവധി ഭീകരരെ വകവരുത്തിയെന്നും ഇന്ത്യ വിശദീകരിച്ചു.
കരുതൽ ആക്രമണമാണ് നടന്നതെന്നും തിരിച്ചടിയായോ പാകിസ്താനെതിരായ സൈനിക നീക്കമായോ കാണേണ്ടതില്ലെന്നും അന്താരാഷ്ട്ര സമൂഹത്തേയും ഇന്ത്യ ഓര്‍മ്മിപ്പിക്കുന്നുണ്ട്. നാട്ടുകാര്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും സൈനിക നടപടിയിലൂടെ ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാട്ടിൽ കുന്നിൻ മുകളിൽ പ്രവര്‍ത്തിക്കുന്ന ഭീകരത്താവളത്തിലാണ് വ്യോമാക്രമണം നടത്തിയത്.അതേസമയം 1971 ന് ശേഷം ആദ്യമായാണ് നിയന്ത്രണ രേഖ ലംഘിച്ച് പാക് മണ്ണിൽ ഇന്ത്യൻ യുദ്ധ വിമാനങ്ങൾ ബോംബ് വര്‍ഷിച്ചതെന്നതും ശ്രദ്ധേയമാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon