ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡന കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ കന്യാസ്ത്രീക്കും സാക്ഷികളായ കന്യാസ്ത്രീകൾക്കും മതിയായ സംരക്ഷണം നൽകണമെന്ന് ദേശീയ വനിതാ കമ്മീഷൻ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കമ്മീഷൻ കത്തയച്ചു. കുറവിലങ്ങാട് മഠത്തിൽ കഴിയുന്ന കന്യാസ്ത്രീകളുടെ പരാതിയിലാണ് നടപടി.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ സാക്ഷികളായ രണ്ട് കന്യാസ്ത്രീകളാണ് ദേശീയ വനിത കമ്മീഷന് പരാതി നൽകിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചത്. മിഷണറീസ് ഓഫ് ജീസസിന്റെ സ്ഥലം മാറ്റൽ നടപടിക്കെതിരെ കന്യാസ്ത്രീകൾ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു.
പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടാൻ പോകുന്ന സാഹചര്യത്തിൽ തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാൻ കന്യാസ്ത്രീകളെ സ്ഥലം മാറ്റുന്ന നടപടി തടയണമെന്നും ഇതിനായി മുഖ്യമന്ത്രി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon