ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി നരേന്ദ്ര മോദി രംഗത്ത്. പുതിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി വ്യത്യസ്തനാണ് എന്നാണ് കരുതുന്നത്. ഭീകരവാദത്തിനെതിരെ അവര്‍ ശബ്ദം ഉയര്‍ത്തുമോ എന്നാണ് നോക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
പുതിയ നേതൃത്വത്തിന്റെ കഴിവ് പരിശോധിക്കുന്ന സംഭവമാണ് പുല്‍വാമ ആക്രമണമെന്നും മോദി പറഞ്ഞു. ഇന്ത്യയില്‍ ജീവിച്ചുകൊണ്ട് പാകിസ്ഥാന് വേണ്ടി സംസാരിക്കുന്നവരെ തള്ളിക്കളയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കശ്മീരികള്‍ക്കെതിരായ പോരാട്ടം എന്ന സമൂഹമാധ്യമങ്ങളിലെ വാദത്തെ പ്രധാനമന്ത്രി തള്ളി. കശ്മീരികള്‍ക്ക് എതിരായ പോരാട്ടം അല്ല നടക്കുന്നത് കാശ്മീരിന് വേണ്ടിയുള്ള പോരാട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കശ്മീരിലെ കുട്ടികളും ജനങ്ങളും ഭീകര വാദത്താല്‍ വലഞ്ഞിരിക്കുകയാണ്. കശ്മീരികള്‍ക്ക് എതിരെ അക്രമം നടത്തുന്നത് തീവ്രവാദികളെ സഹായിക്കാന്‍ മാത്രമേ ഉതകുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon