ഡല്‍ഹി:ഡല്‍ഹിയില്‍ നിന്നും തെലങ്കാനയിലെ സെക്കന്ദരാബാദിലേക്ക് പൊയ്‌ക്കൊണ്ടിരുന്ന സി.ആര്‍.പി.എഫ് ജവാനെ കാണാതായി. 40 വയസ്സുള്ള സല്‍ദേഷ് കുമാറിനെയാണ് കാണാതായത്. 14 അംഗ സംഘത്തോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്തുകൊണ്ടിരിക്കവെയാണ് സല്‍ദേഷ് കുമാറിനെ കാണാതായത്. ഫെബ്രുവരി 20നായിരുന്നു സല്‍ദേഷ് കുമാറിനെ കാണാനില്ലായെന്ന് ചൂണ്ടിക്കാട്ടി റെയില്‍വെ പോലീസില്‍ സി.ആര്‍.പി.എഫ് പരാതി നല്‍കിയത്.
സല്‍ദേഷ് കുമാറിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സെക്കന്ദരാബാദിലെ ഹക്കീംപേട്ടിലെ സി.ആര്‍.പി.എഫ് കേന്ദ്രത്തിലേക്ക് വരികയായിരുന്നു സംഘം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon