പത്തനംതിട്ട: യുവതീ പ്രവേശത്തിനനുകൂലമായി ദേവസ്വം ബോർഡും സർക്കാരും സുപ്രീംകോടതിയിൽ നിലപാടെടുത്തതിനെതിരെ ശബരിമല കര്‍മസമിതി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കർമ സമിതി അറിയിച്ചു.
പ്രതിഷേധ ദിനത്തിന് ബിജെപി പിന്തുണയുണ്ട്. സർക്കാർ നിലപാടിനെതിരെ യുഡിഎഫും നേരത്തെ തന്നെ പരസ്യ പ്രതിഷേധം അറിയിച്ചിരുന്നു.
സംസ്ഥാനത്തെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ഭക്തര്‍ പ്രതിഷേധ പ്രകടനം നടത്തും. സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ് ശബരിമല ക്ഷേത്രത്തെ സംരക്ഷിച്ച് സംസാരിച്ചില്ല. ക്ഷേത്രത്തിലെ ആചാരങ്ങള്‍ സംരക്ഷിക്കേണ്ട ചുമതല ബോര്‍ഡിനുണ്ടെന്നും ശബരിമല കര്‍മസമിതി വ്യക്തമാക്കി.
വിശ്വാസികള്‍ നല്‍കുന്ന കാണിക്കപ്പണം ഉപയോഗിച്ച് ബോര്‍ഡ് അവരെ വഞ്ചിച്ചു. ദേവസ്വം ബോര്‍ഡിന്റെ വികൃത രൂപമാണ് ഇപ്പോള്‍ പുറത്ത് വരുന്നതെന്നും ശബരിമല കര്‍മസമിതി കണ്‍വീനര്‍ ആരോപിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon