തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബിജെപി ജില്ലാ നേതൃത്വം രംഗത്ത്. തിരുവനന്തപുരത്ത് നിന്ന് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ബി ജെ പി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.സംസ്ഥാന അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയിലാണ് കുമ്മനത്തിന്റെ പേര് ഉന്നയിച്ചത്. മാത്രമല്ല, കുമ്മനം മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു. അതായത്, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി ദേശീയ ജനറല്‍ സെക്രട്ടറി വി രാംലാല്‍ ഇന്ന് തലസ്ഥാനത്തെത്തുന്നതാണ്. അതേസമയം, മിസോറാം ഗവര്‍ണ്ണറായ കുമ്മനത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള മടക്കത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വവും ആര്‍ എസ് എസ്സുമാണ്. മാത്രമല്ല, സംസ്ഥാന അധ്യക്ഷനായിരിക്കെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെയായിരുന്നു കുമ്മനത്തെ അപ്രതീക്ഷിതമായി ഗവര്‍ണ്ണറാക്കിയത്.
കൂടാതെ, ബി ജെ പി ഏറ്റവും പ്രതീക്ഷ വെക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിലാണ്.അതുകൊണ്ട് തന്നെ, മോഹന്‍ലാല്‍, സുരേഷ് ഗോപി, കെ സുരേന്ദ്രന്‍ അടക്കം പല പേരുകള്‍ പരിഗണനയിലുണ്ടെങ്കിലും ജില്ലാ ഘടകം ആവശ്യപ്പെടുന്നത് കുമ്മനത്തിന്റെ മടക്കമാണ്. അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുന്നോടിയായി ജില്ലാ പ്രസിഡന്റുമാരടക്കം ഓരോ ജില്ലയിലെയും നേതാക്കളുമായി സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് കുമ്മനത്തിന്റെ പേര് മുന്നിട്ട് വന്നത്.
This post have 0 komentar
EmoticonEmoticon