കൊച്ചി: എസ്ബിഐ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ശക്തമായി രംഗത്ത് എത്തിയിരിക്കുന്നു. ഇടത് അനുകൂല സംഘടന നേതാവ് എന്‍എസ് ജയന്‍ ബാങ്ക് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത് യൂണിയനുമായി ബന്ധപ്പെട്ട മാനസിക പീഡനം കാരണമെന്നാണ് ആരോപണം. മാത്രമല്ല, പുത്തന്‍ കുരിശ് സ്വദേശിയും നാഷണല്‍ കോണ്‍ ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് ജില്ലാ സെക്രട്ടറിയുമായ എന്‍എസ് ജയന്‍ ആത്മഹത്യ ചെയ്തിട്ട് പത്ത് ദിവസം പിന്നിടുകയാണ്. ്ജീവനക്കാരന്റെ യഥാര്ഡത്ഥത്തിലുളള മരണകാരണം സംഘടനക്കുള്ളിലെ തര്‍ക്കവും, മാനസിക പീഡനവുമാണെന്ന് കാണിച്ച് ബന്ധുക്കള്‍ നേരത്തെ തന്നെ റേഞ്ച് ഐജിക്ക് പരാതി നല്‍കിയിരുന്നു.
മാത്രമല്ല, മാനസിക സംഘര്‍ഷങ്ങളിലേക്കും, ആത്മഹത്യയിലേക്കും, ജീവനക്കാരെ തള്ളിയിടുന്നത് എസ്ബിഐയുടെ തൊഴിലാളി വിരുദ്ധ നയമാണെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തുകയുണ്ടായി ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ ജയന്റെ കുടുംബാംഗങ്ങളെയും കണ്ടു. കൂടാതെ, മരണകാരണം ഇതുവരെയും വ്യക്തമായിട്ടില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. അതോടൊപ്പം ആത്മഹത്യയ്ക്ക് മുന്‍പ് ജയന്‍ വിളിച്ച ഫോണ്‍ കോളുകള്‍ പരിശോധിച്ച് വരികയാണെന്നാണ് പൊലീസ് വിശദീകരിക്കുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon