തിരുവനന്തപുരം: ലയങ്ങളിലെ ദുരിതജീവിതങ്ങളില്‍ നിന്നും തോട്ടം തൊഴിലാളികള്‍ക്ക് മോചനമൊരുക്കാനുള്ള ഭവനപദ്ധതിക്ക് തുടക്കമാകുന്നു. ആദ്യഘട്ടമായി ഇടുക്കി ദേവികുളത്ത് നൂറ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കും.
തൊഴില്‍ വകുപ്പിനു കീഴിലെ ഭവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെ ഡി എച്ച് വില്ലേജില്‍ വീടുകള്‍ നിര്‍മ്മിക്കുന്നത്. 4.88 ലക്ഷം രൂപ ചെലവില്‍ 400 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകളാണ് നിര്‍മ്മിച്ചു നല്‍കുക. സംസ്ഥാനത്തെ മുഴുവന്‍ തോട്ടം മേഖലയിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഭവന നിര്‍മ്മാണത്തിന് സന്നദ്ധസംഘടനകളുടെ സഹായവും സര്‍ക്കാരിന് ലഭിക്കുന്നുണ്ട്.
തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ തയ്യാറാക്കിയ പാക്കേജിന്റെ ഭാഗമാണ് ഭവനപദ്ധതി. തോട്ടം തൊഴിലാളികളുടെ വേതനവര്‍ധനവിനുള്ള നടപടികള്‍ തുടരുകയാണ്. നോട്ട് നിരോധന കാലത്തും പ്രളയ കാലത്തും തോട്ടം മേഖലയേയും തൊഴിലാളികളേയും സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതികളും തൊഴില്‍ വകുുപ്പ് ആവിഷ്ക്കരിച്ചു നടപ്പാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon