ഒസാക്ക : രാജ്യത്തെ പൊതു തിരഞ്ഞെടുപ്പിൽ രണ്ടാം വട്ടവും വിജയിച്ച നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന ജി–20 ഉച്ചകോടിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ അഭിനന്ദനം. തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യ മോദി–ട്രംപ് കൂടിക്കാഴ്ചയാണിത്. 'ഒരു വലിയ തിരഞ്ഞെടുപ്പിനെയാണ് ഇന്ത്യ അഭിമുഖീകരിച്ചത്. ഈ വിജയം നിങ്ങൾ അർഹിക്കുന്നു. എല്ലാവരെയും ഒരുമിപ്പിച്ച് നിർത്തുന്നതിൽ മോദി വിജയിച്ചിരിക്കുന്നു. ഇന്ത്യ മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്', ട്രംപ് പറഞ്ഞു.
നമ്മൾ അടുത്ത സുഹൃത്തുക്കളാണെങ്കിലും നമ്മുടെ രാജ്യങ്ങൾ തമ്മിൽ അത്ര അടുപ്പം ഉണ്ടായിട്ടില്ലെന്നും സൈനിക–വ്യാപാര നടപടികളിൽ ഉൾപ്പെടെ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ട്രംപ് പറഞ്ഞു. വ്യാപാര സംബന്ധമായി വിഷയങ്ങൾ ഇന്ന് ചർച്ച ചെയ്യുമെന്നും ട്രംപ് അറിയിച്ചു. ഇറാൻ, 5ജി, ഇന്ത്യ–യുഎസ് വ്യാപാര–പ്രതിരോധ ബന്ധം എന്നിവയാകും ഇരുവരും ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങൾ.
ഇന്ത്യ–യുഎസ് നികുതിയുദ്ധം രൂക്ഷമാകുന്നതിനിടെയാണ് ഈ കുടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ദിവസം യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് അധിക ഇറക്കുമതിത്തീരുവ ചുമത്തുന്ന ഇന്ത്യയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും പിൻവലിക്കണമെന്നും ഡോണൾഡ് ട്രംപ്. വർഷങ്ങളായി യുഎസിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് വൻ ഇറക്കുമതിത്തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. അടുത്തിടെ അതു വീണ്ടും വർധിപ്പിച്ചു. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഈ നടപടി തീർച്ചയായും പിൻവലിച്ചിരിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈ കാര്യം ചർച്ച ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്’ – ഡോണൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു.
#WATCH PM Narendra Modi at bilateral meeting with US President Donald Trump in Osaka, Japan: In this meeting, I would like to have discussions on 4 issues- Iran, 5G, our bilateral relations & defence relations. pic.twitter.com/bYQMFayj9M
— ANI (@ANI) June 28, 2019
This post have 0 komentar
EmoticonEmoticon