നുര്‍-സുല്‍ത്താന്‍: 100 യാത്രികരുമായി കസാഖിസ്താനില്‍ വിമാനം തകര്‍ന്നു വീണു. ബെക് എയറിന്റെ വിമാനമാണ് അല്‍മാറ്റി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീണത്. വെള്ളിയാഴ്ച രാവിലെ 7.22ഓടെയായിരുന്നു സംഭവം. 95 യാത്രികരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ഇതുവരെ ഒമ്പത് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാനും പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേയ്ക്ക് നീക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
കസാഖിസ്താനിലെ വലിയ നഗരമായ അല്‍മാറ്റിയില്‍ നിന്ന് തലസ്ഥാനമായ നുര്‍-സുല്‍ത്താനിലേക്ക് യാത്ര തിരിച്ച വിമാനമാണ് തകര്‍ന്ന് വീണത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon