ന്യൂഡല്‍ഹി : കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുന്‍ കേന്ദ്രമന്ത്രി വി. കിഷോര്‍ ചന്ദ്ര ദേവ് കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടി വിടുന്നതായി അറിയിച്ചുകൊണ്ടുള്ള കൊണ്ടുള്ള കത്ത് അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് ഇന്ന് കൈമാറി.
ആന്ധ്രാപ്രദേശിലെ രാജവംശ അംഗമായ കിഷോര്‍ ചന്ദ്രദേവ്. വിഴിയ നഗരം ജില്ലയിലെ കുറുപ്പം മേഖലയിലെ നിലവിലെ സമീന്ദാര്‍ കൂടിയാണ്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായിരുന്ന കിഷോര്‍ ചന്ദ്രദേവ് 1977 ലാണ് ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2011- 2014 കാലഘട്ടത്തില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദേവ് മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കൂടി താന്‍ രാജി വയ്ക്കുന്നുവെന്നു എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അഭിസംബോധന ചെയ്തു കൊണ്ടുള്ള കത്തില്‍ അദ്ദേഹം അറിയിച്ചിരിക്കുന്നത്. അഞ്ച് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഒരു തവണ രാജ്യസഭയിലും അംഗമായി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon