ads

banner

Sunday, 3 February 2019

author photo

കൊല്‍ക്കത്ത: പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തതിനു പിന്നാലെ ഉന്നതതല യോഗം വിളിച്ച്‌ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ വസതിയിലെത്തിയ മമത, മന്ത്രിമാരെയും ഡിജിപിയെയും രാജീവിന്റെ വസതിയിലേക്ക് വിളിപ്പിച്ചു.

രാജീവ് കുമാറിന്റെ ഓഫീസില്‍ പരിശോധനയ്‌ക്കെത്തിയ അഞ്ച് സിബിഐ ഉദ്യോഗസ്ഥരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കമ്മിഷണര്‍ രാജീവ് കുമാറിന്റെ ഓഫീസില്‍ പരിശോധനക്കെത്തിയ സി.ബി.ഐ സംഘത്തെ പൊലീസ് തടഞ്ഞുവയ്ക്കുകയായിരുന്നു. സി.ബി.ഐ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞതോടെ ഒാഫീസിന് മുന്നില്‍ ഉദ്യോഗസ്ഥരുടെ കൈയ്യാങ്കളി അരങ്ങേറി. പിന്നീടാണ് ഇവരെ അറസ്റ്റുചെയ്തത്.

റോസ്​വാലി, ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട്​ ചോദ്യം ചെയ്യലിന്​ ഹാജരാവാന്‍ ആവശ്യപ്പെട്ട്​ രാജീവ്​ കുമാറിന്​ നിരവധി തവണ നോട്ടീസ്​ ​കൈമാറിയെങ്കിലും ​അദ്ദേഹം അതിന്​ തയാറായില്ലെന്ന്​ സി.ബി.ഐ ആരോപിക്കുന്നു. സി.ബി.ഐയില്‍ നിന്ന്​ ഒഴിഞ്ഞുമാറുന്നത്​ തുടര്‍ന്നാല്‍ ഉദ്യോഗസ്ഥനെ അറസ്​റ്റ്​ ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക്​ നീങ്ങുമെന്ന് അന്വേഷണ ഏജന്‍സി വ്യക്​തമാക്കിയിരുന്നു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement