തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാഭായിയുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന പട്ടിണിസമരം ബഹു. മുഖ്യമന്ത്രി ഇടപെട്ട് രമ്യമായി അവസാനിപ്പിച്ചത് തികച്ചും ആശ്വാസകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍.
ഇന്നത്തെ തീരുമാനങ്ങളും മുൻ ഉത്തരവുകളും സമയബന്ധിതമായും കൃത്യമായും നടപ്പാക്കാൻ സർക്കാരിനു സാധിക്കട്ടെഎന്നും അദ്ദേഹം ആശംസിച്ചു.
അതാത് കാലത്ത് സർക്കാരുകളെടുത്ത തീരുമാനങ്ങൾക്ക് സാങ്കേതികത്വവും മറ്റ് തടസവാദങ്ങളും ഉന്നയിച്ച് ഇടങ്കോലിടുന്ന ഉദ്യോഗസ്ഥർക്കെതിരെ തികഞ്ഞ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon