നടിയും നര്‍ത്തകിയുമായ വിഷ്ണുപ്രിയ വിവാഹിതയാകുന്നു. ഈ മാസം ഇരുപതിനാണ് താരത്തിന്റെ വിവാഹം. ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹ നിശ്ചയ ചിത്രങ്ങള്‍ വിഷ്ണുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
കഴിഞ്ഞ ദിവസം വിവാഹത്തിന് 9 ദിനങ്ങള്‍ മാത്രം എന്ന് കുറിച്ചുകൊണ്ട് വിനയ്‌ക്കൊപ്പമുള്ള ഒരു ചിത്രം നടിതന്നെ ഷെയര്‍ ചെയ്തു. ഇതോടെ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധിപ്പേരാണ് കമന്റുകള്‍ കുറിക്കുന്നത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ വിഷ്ണുപ്രിയ 2007ല്‍ പുറത്തിറങ്ങിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തിയത്. 2009ല്‍ പുറത്തിറങ്ങിയ കേരളോത്സവം എന്ന ചിത്രത്തില്‍ നായികയായി. 2012ല്‍ നാങ്ക എന്ന ചിത്രത്തിലൂടെതമിഴിലും അരങ്ങേറ്റം കുറിച്ചു.
This post have 0 komentar
EmoticonEmoticon