ബിഷ്കേക്: രണ്ട് ദിവസങ്ങളിലായി നടക്കുന്ന എസ്‌സിഒ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് വ്യോപരിധിയിൽ പ്രവേശിക്കാതെ കിർഗിസ്ഥാനിലത്തും. ഉച്ചയോടെയാണ് മോദി കിർഗിസ്ഥാനിലെത്തുക. ഒമാൻ വഴിയാണ് ഇന്ത്യൻ പ്രധാനമന്ത്രി കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്കേകിൽ എത്തുക.
നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി കൂടിക്കാഴ്ച നടത്തും. കിർഗിസ്ഥാൻ പ്രസിഡന്റ് സോറൻബോയ് ജീൻബെകോവിനെയും മോദി കാണും. തുടർന്ന് കിർഗിസ്ഥാനിലെ സാംസ്കാരിക പരിപാടികളിലും അദ്ദേഹം സന്നിഹിതനാകും.
അതേസമയം, ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ച പാക്കിസ്ഥാന്റെ ആവശ്യങ്ങൾക്ക് ഇതുവരെ മറുപടി നൽകാത്ത ഇന്ത്യ ബിഷ്കേകിൽ എത്തുന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ഇന്ത്യൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്താനും തയ്യാറായിട്ടില്ല.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon