ചങ്ങനാശ്ശേരി: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി എന്‍.എസ്.എസ് ആസ്ഥാനത്തെത്തി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച്ച നടത്തി.
സമുദായത്തിന്റെ ഒരു കാരണവര്‍ എന്ന നിലയില്‍ സുകുമാരന്‍ നായരെ കാണണം അനുഗ്രഹം വാങ്ങണം എന്നത് എന്റെയൊരു കടമയാണ്. അതിന്റെ ഭാഗമായിട്ടാണ് വന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
2015-ല്‍ സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥാനത്തെത്തിയപ്പോള്‍ അദ്ദേഹത്തെ കാണാന്‍ സുകുമാരന്‍ നായര്‍ കൂട്ടാക്കാത്തത് വലിയ വാര്‍ത്തയായിരുന്നു. അനുമതിയില്ലാതെ വന്നതിനെ തുടര്‍ന്നാണ് ഇറക്കി വിട്ടതെന്നായിരുന്നു എന്‍എസ്എസിന്റെ വിശദീകരണം. അതിന് ശേഷം ഇപ്പോഴാണ് സുരേഷ് ഗോപി എന്‍.എസ്.എസ്.ആസ്ഥാനം സന്ദര്‍ശിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon