ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'എവിടെ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. കെകെ രാജീവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'എവിടെ'. നടന്‍ ടൊവിനോ തോമസ് ആണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൊവിനോ പോസ്റ്റര്‍ പുറത്തിറക്കിയത്. സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു സന്തോഷ്, ഷെബിന്‍ ബെന്‍സണ്‍, പ്രേം പ്രകാശ്, മനോജ് കെ ജയന്‍ തുടങ്ങിയവരാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു, പ്രേം പ്രകാശ്, മനോജ് കെ ജയന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
കൃഷ്ണന്‍ സി ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. നൗഷാദ് ഷെരീഫാണ് ഛായാഗ്രഹണം. ഹോളിഡേ മൂവീസ് റിലീസ് ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നത് ഔസേപ്പച്ചനാണ്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണിതെന്നാണ് സൂചനകള്‍.
This post have 0 komentar
EmoticonEmoticon