മുംബൈ: രൂപയുടെ മൂല്യം അഞ്ച് ആഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തി. രാജ്യത്തെ ഓഹരി, ഡെറ്റ് വിപണികളിൽ വിദേശ നിക്ഷേപകർ വീണ്ടും കാര്യമായി നിക്ഷേപിക്കാൻ തുടങ്ങിയതാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം വർധിപ്പിച്ചത്. രാവിലെ 9.10ന് രൂപയുടെ മൂല്യം 0.36 ശതമാനം വർധിച്ചത് 70.57 രൂപയായി. 70.81 രൂപ നിലവാലത്തിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇതിനുമുമ്പ് സെപ്റ്റംബർ 30നാണ് 70.56 നിലവാരത്തിൽ രൂപയുടെ മൂല്യമെത്തിയത്.
പത്തുവർഷ കാലാവധിയുള്ള സർക്കാർ സെക്യൂരിറ്റികളിൽനിന്നുള്ള ആദായം 6.457 ശതമാനമായി വർധിച്ചു. 6.443 ശതമാനമായിരുന്നു മുൻദിവസത്തെ ക്ലോസിങ്. മൂന്ന് വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപകർ രാജ്യത്ത് 2.06 ബില്യൺ ഡോളറാണ് നിക്ഷേപം നടത്തിയത്.
HomeUnlabelledരൂപയുടെ മൂല്യം ഉയർന്ന നിലവാരത്തിൽ; വിദേശ നിക്ഷേപകർ വീണ്ടും കാര്യമായി നിക്ഷേപിക്കാൻ തുടങ്ങി
This post have 0 komentar
EmoticonEmoticon