ജെയ്‌ഷെ മുഹമ്മദ് ഭീകരൻ മസ്ഊദ് അസ്ഹറിന്‍റെ സഹോദരൻ അബ്ദുൽ റഊഫ് അസ്‌ഗറിനെ കരുതൽ തടങ്കലിലാക്കി പാകിസ്ഥാൻ. അസ്‌ഗർ ഉൾപ്പടെ നിരോധിച്ച സംഘടനയിൽ പ്രവർത്തിക്കുന്ന 44 പേരെയാണ് പാകിസ്ഥാൻ തടവിലിട്ടത്. ദേശീയ സുരക്ഷാ കമ്മിറ്റി (എൻഎസ്‍സി)യുടെ നിർദേശപ്രകാരമാണു നടപടിയെന്ന് പാക് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇവരെ കരുതൽ തടങ്കലിൽ വെച്ചത്. ഇത്തരത്തിലുള്ള നടപടികൾ ഭാവിയിലും തുടരുമെന്നും പാക് മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഈ നടപടി ഇന്ത്യയുടെ സമ്മര്‍ദം മൂലമല്ലെന്നും നാഷണല്‍ ആക്ഷന്‍ പ്ലാന്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
This post have 0 komentar
EmoticonEmoticon