ads

banner

Monday 15 April 2019

author photo

സമ്പൽ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സന്ദേശം വിളിച്ചോതി വീണ്ടും ഒരു വിഷുക്കാലം കൂടി. ഈ ദിനത്തിൽ  ലോകത്തെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും ആശംസകൾ നേർന്ന് ഗവർണർ പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും.

സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീക്ഷയുണര്‍ത്തുന്ന വിഷു , വരുംവര്‍ഷത്തിലുടനീളം സമാധാനവും ഐശ്വര്യവും ഒരുമയും നല്‍കി നമ്മെ അനുഗ്രഹിക്കട്ടെയെന്ന് ഗവര്‍ണര്‍ ആശംസസന്ദേശത്തില്‍ പറഞ്ഞു

നന്മയുടെയും പുരോഗതിയുടെയും സ്നേഹത്തിന്റെയും സന്ദേശവുമായെത്തുന്ന വിഷു മലയാളികളുടെ കൊയ്ത്തുത്സവം കൂടിയാണ്.മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ കാര്‍ഷിക മേഖലയെ വീണ്ടെടുക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് നല്ല ഫലം കണ്ടു തുടങ്ങിയെന്നത് ഏറെ പ്രതീക്ഷ നല്‍കുന്നു.

കുട്ടനാട്ടിലും പാലക്കാട് മേഖലയിലും ഇക്കൊല്ലം നെല്ലിന് റെക്കോര്‍ഡ് വിളയാണ്. കൃഷി അഭിവൃദ്ധിപ്പെടുത്താനും പ്രകൃതിയെ സംരക്ഷിക്കാനുമുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജമാവട്ടെ വിഷുവിന്റെ സന്ദേശമെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement