ads

banner

Monday 15 April 2019

author photo

സമ്പൽ സമൃദ്ധിയുടെ സന്ദേശവുമായി ഇന്ന് വിഷു. വിഷുക്കണി കാണാൻ ഗുരുവായൂരിലും ശബരിമലയിലും വൻ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ മുതലേ എത്തിയ ആളുകൾ വിവിധ ഇടങ്ങളിൽ തമ്പടിച്ചാണ് പുലർച്ചയോടെ ശബരിമലയിലും ഗുരുവായൂരും എത്തിയത്.

ഗുരുവായൂരിൽ പുലർച്ചെ 2.34 മുതൽ 3.34 വരെയായിരുന്നു ഭക്തർക്ക് വിഷുക്കണി ദർശനത്തിനുള്ള അവസരം.രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിക്ക് ചൊവ്വല്ലൂർ മോഹനന്‍റെ നേതൃത്വത്തിൽ മേളം അകമ്പടിയായുണ്ടാകും. രാത്രി വിളക്കെഴുന്നെള്ളിപ്പിന് പ്രധാന വാദ്യം ഇടയ്ക്കയാണ്. സന്ധ്യക്ക് കല്ലൂർ രാമൻകുട്ടിയുടെ തായമ്പക, നാഗസ്വരം, കേളി എന്നിവയും ഉണ്ടാകും.

ശബരിമലയിൽ, ഇന്ന് പുലര്‍ച്ചെ നാല് മുതല്‍ തുടങ്ങിയ ദർശനം വൈകിട്ട് ഏഴ് വരെ നീണ്ട് നിൽക്കും. ഇന്നലെ നടയടയ്‌ക്കുന്നതിന് മുന്‍പായി ശ്രീകോവിലില്‍ ഓട്ടുരുളിയില്‍ വിഷുക്കണി ഒരുക്കിയിരുന്നു. ഭഗവാനെ കണി കാണിച്ച ശേഷമാണ് ഭക്തര്‍ക്ക് കാണാന്‍ അവസരം ലഭിച്ചത്. തന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്ബൂതിരിയും വിഷുക്കൈനീട്ടം നല്‍കും.

ഓട്ടുരുളിയിൽ ഉണക്കലരി, പുതുവസ്ത്രം, ഗ്രന്ഥം, സ്വർണം, വാൽക്കണ്ണാടി, കണിക്കൊന്ന, വെള്ളരി, ചക്ക, മാങ്ങ, പഴങ്ങൾ, നാളികേരം എന്നിവയാണ് കണികാണാനായി ഒരുക്കിയിരുന്നത്. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement