ആലപ്പുഴയില്‍ അരൂര്‍ സിറ്റിംഗ് എംഎല്‍എ എ.എം ആരിഫിനെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനം. എംഎ ബേബി മുതൽ തുടങ്ങി സിഎസ് സുജാത വരെ പല സീനിയര്‍ നേതാക്കളുടേയും പ്രാദേശികന നേതാക്കളുടേയും പേരുകള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ആലപ്പുഴ നറുക്ക് ആരിഫിന് ലഭിച്ചത്. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
വര്‍ഷങ്ങളായി കോണ്‍ഗ്രസ് കുത്തകയാക്കി വച്ച സീറ്റ് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനപ്രിയനായ ആരിഫിനെ പാര്‍ട്ടി മത്സരരംഗത്തിറക്കുന്നത്. ചിറ്റയം ഗോപകുമാറിനും സി.ദിവാകരനും പിറകേ കൂടുതല്‍ എംഎല്‍എമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക് എത്തുന്നതായാണ് അറിയുന്നത്.
ആരിഫിനെ കൂടാതെ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലേക്ക് എ പ്രദീപ് കുമാര്‍ എംഎല്‍എയെ മത്സരിപ്പിക്കണമെന്ന നിര്‍ദേശവും സിപിഎം സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നുവെന്നാണ് പുറത്തു വരുന്ന വിവരം. സെക്രട്ടേറിയറ്റില്‍ ഇപ്പോഴും ചര്‍ച്ച തുടരുകയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon