കനത്ത പോളിംഗാണ് സംസ്ഥാനത്ത് ഇത്തവണ രേഖപ്പെടുത്തിയത്. വൈകീട്ട് 6 മണിയോടെ ഔദ്യോഗികമായി വോട്ടെടുപ്പ് അവസാനിച്ചെങ്കിലും ചിലയിടങ്ങളിൽ രാത്രി വൈകിയും സംസ്ഥാനത്ത് പലയിടത്തും വോട്ടിംഗ് തുടരുന്നു. ആലപ്പുഴയില്‍ ഇരുപതിലധികം ബൂത്തുകളില്‍ വോട്ടെടുപ്പ് തുടരുന്നു. കുളത്തൂപ്പുഴയില്‍ 190 ആം നമ്പര്‍ ബൂത്തില്‍ പോളിംഗ് പുരോഗമിക്കുന്നു. വടകരയില്‍ പത്തിലധികം കേന്ദ്രങ്ങളില്‍ പോളിംഗ് പുരോഗമിക്കുന്നു.
സംസ്ഥാനത്ത് ഇതുവരെ 77.16% പോളിംഗ് രേഖപ്പെടുത്തിഎന്നാണ് കണക്കുകൾ. അതേസമയം ഔദ്യോഗികമായുള്ള കണക്കുകൾ ലഭ്യമാകാൻ ഇനിയും വൈകും. വോട്ടെടുപ്പ് തുടരുന്ന സാഹചര്യത്തിലാണിത്.
മണ്ഡലങ്ങളിലെ നിലവിലെ പോളിംഗ് ശതമാനം
തിരുവനന്തപുരം 73.26
ആറ്റിങ്ങൽ 74.04
കൊല്ലം 74.23
പത്തനംതിട്ട 73.82
കോട്ടയം 75.22
ആലപ്പുഴ 79.59
ഇടുക്കി 76.17
മാവേലിക്കര 73.93
എറണാകുളം 76.01
തൃശൂർ 77.19
ചാലക്കുടി 79.64
പാലക്കാട് 77.23
ആലത്തൂർ 79.46
മലപ്പുറം 75.12
പൊന്നാനി 73.74
കോഴിക്കോട് 79.09
വടകര 80.23
വയനാട് 80.12
കണ്ണൂർ 82.08
കാസർഗോഡ് 79.11

This post have 0 komentar
EmoticonEmoticon