പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കേരളത്തിൽ കനത്ത പോളിംഗ്. 77 ശതമാനമാണ് നിലവിൽ പോളിംഗ്. 6 മണിയോട് കൂടെ സംസ്ഥാനത്ത് പോളിംഗ് അവസാനിച്ചെങ്കിലും ചില ബൂത്തുകളിൽ ഇപ്പോഴും പോളിംഗ് തുടരുകയാണ്. ഒടുവിലത്തെ വിവരം അനുസരിച്ച് 77.16 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 74.04 ശതമാനം ആയിരുന്നു പോളിംഗ്.
സംസ്ഥാനത്ത് പൊതുവെ സമാധാനപരമായിരുന്നു വോട്ടെടുപ്പ്. കാര്യമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. അതേസമയം, പോളിംഗിനിടെ 9 പേര്‍ കുഴഞ്ഞു വീണു മരിച്ചു. പോളിംഗ് അവസാനിക്കേണ്ട 6 മണിക്കും പല ബൂത്തുകളിലും നൂറിലേറെ പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കാത്തുനിന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon