കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂലിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാഗാളിലെ റാലിയില്‍ പങ്കെടുക്കാന്‍ തന്നെ അനുവദിക്കാതിരുന്ന തൃണമൂല്‍ സര്‍ക്കാരിനെ വിമര്‍ശിക്കവെയാണ് യോഗിയുടെ പ്രസ്താവന. റാലിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തന്നെ തടയാന്‍ കഴിയും എന്നാല്‍ തന്റെ ശബ്ദത്തെ തടയാന്‍ കഴിയില്ലെന്ന് യോഗി പറഞ്ഞു.
ജനവിരുദ്ധവും ജനാധിപത്യ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റവുമാണ് ബംഗാള്‍ സര്‍ക്കാരിന്റേത്. മമതയ്ക്ക് സര്‍ക്കാരിനേയോ അതിന്റെ ഏജന്‍സികളേയോ ദുരുപയോഗം ചെയ്യാന്‍ അവകാശമില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ തൃണമൂല്‍ പാര്‍ട്ടിയുടെ കേഡര്‍മാരെ പോലെ പ്രവര്‍ത്തിക്കുന്നത് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിലെ ദുര്‍ഗാപൂജ നിര്‍ത്തലാക്കാനുള്ള നീക്കമാണ് തൃണമൂല്‍ സര്‍ക്കാരിന്റേതെന്നും യോഗി വിമര്‍ശിച്ചു. സംസ്ഥാനത്തെ അടുത്ത സര്‍ക്കാര്‍ ബിജെപിയുടേതാകണമെന്നും അതിനായി ശക്തമായ പോരാട്ടം നടത്തണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോടായി അദ്ദേഹം ആഹ്വാനം ചെയ്തു.
ബംഗാളിലെ തെക്കന്‍ ദിനജ്പൂര്‍ ജില്ലയിലെ ഗണതന്ത്ര ബച്ചാവോ റാലിയിലാണ് യോഗി പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ വേദിക്ക് സമീപമുള്ള പ്രദേശത്ത് ഹെലികോപ്റ്റര്‍ പറന്നിറങ്ങാന്‍ അനുവദിക്കാതിരുന്നതോടെയാണ് യോഗി റാലിയില്‍ പങ്കെടുക്കാതെ മടങ്ങിയത്. പിന്നീട് ലക്‌നൗവില്‍ നിന്ന് ഫോണീലൂടെയാണ് യോഗി റാലിയെ അഭിസംബോധന ചെയ്തത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon