ഇന്ത്യ – ന്യൂസിലന്‍ഡ് ടി-20 പരമ്പരയ്ക്ക് ഇന്ന്
ന്യൂസിലന്‍ഡില്‍ തുടക്കം. ഉച്ചയ്ക്ക് 12.30 നാണ് മത്സരം.
ടി-20 ചരിത്രത്തില്‍ ഇന്ത്യയ്ക്ക് ഏറ്റവും മോശം
വിജയചരിത്രമുള്ള ന്യൂസിലന്‍ഡാണ് എതിരാളികള്‍.
കിവികള്‍ക്കെതിരെ 11 ടി-20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള
ഇന്ത്യക്ക് ജയിക്കാനായത് മൂന്നെണ്ണത്തില്‍ മാത്രമാണ്.
കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡില്‍ ടി-20
പരമ്പര കളിക്കാന്‍ ഇറങ്ങുന്നത് ഇത് ആദ്യമായാണ്. സഞ്ജു
സാംസണ് ടീമിലെത്തുമോ എന്നാണ് മലയാളികള്‍
ഉറ്റുനോക്കുന്നത്. ട്വന്റിട്വന്റിക്ക് പുറമെ മൂന്ന്
ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് പര്യടനത്തില്‍
ഉള്ളത്.
Friday, 24 January 2020
Previous article
മരട് ഫ്ലാറ്റ്: കെട്ടിടാവശിഷ്ടം നീക്കംചെയ്യാൻ വിദേശ സംഘം
This post have 0 komentar
EmoticonEmoticon