തിരുവനന്തപുരം,: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസ് 'ഡി3' ഡിസംബർ 5, 6 തിയ്യതികളായി നടക്കും. ഡി3 യുടെ നാലാമത് എഡിഷനാണ് ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഇത്തവണ അരങ്ങേറുന്നത്. ഡിജിറ്റൽ സാങ്കേതികരംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളെല്ലാം ഒത്തുചേരുന്ന വാർഷിക സംഗമവേദിയാണ് ഡി3. ഡ്രീം ഡെവലപ് ഡിസ്‌റപ്റ്റ് എന്നതിന്റെ ചുരുക്കെഴുത്താണ് ഡി3. പരസ്പരമുള്ള ഒത്തുചേരലിനൊപ്പം ഡിജിറ്റൽ സാങ്കേതിക രംഗത്തെ വൈദഗ്ധ്യങ്ങളും പുതിയകാല പ്രവണതകളും സമ്മേളനത്തിൽ അവതരിപ്പിക്കും. അതുവഴി പഠനത്തിനും വളർച്ചയ്ക്കുമുള്ള പുതുവഴികൾ തുറക്കും.
ഇത്തവണത്തെ തീം സ്പീഡ് അഥവാ 'വേഗത' ആണ്. അതിവേഗ കമ്പ്യൂട്ടിങ്, ആശയവിനിമയ രംഗങ്ങളിൽ നിർണായകമായ ക്വാണ്ടം കമ്പ്യൂട്ടിങ്, എഡ്ജ് കമ്പ്യൂട്ടിങ്, 5 ജി എന്നിവയുമായി ബന്ധപ്പെട്ട സംവാദങ്ങൾ നടക്കും. സാങ്കേതിക വ്യാവസായിക രംഗങ്ങളിലെ ഉന്നത വ്യക്തിത്വങ്ങളുമായുള്ള കൂടിക്കാഴ്ചകളും കോൺഫറൻസിനെ സമ്പന്നമാക്കും. യു എസ് ടി ഗ്ലോബൽ സി ഇ ഒ കൃഷ്ണ സുധീന്ദ്ര മുഖ്യ പ്രഭാഷണം നടത്തും. ഡോ. ഷൊഹിണി ഘോഷ് (വൈസ് പ്രസിഡന്റ്-ഇലക്റ്റ്, കനേഡിയൻ അസോസിയേഷൻ ഓഫ് ഫിസിസിസ്റ്റ്സ്, പാസ്കൽ ഫിനറ്റെ; സഹസ്ഥാപക, @ ബി റാഡിക്കൽ- ചെയർ ഫോർ എന്റർപ്രെണർഷിപ് ആൻഡ് ഓപ്പൺ ഇന്നൊവേഷൻ, സിംഗുലാരിറ്റി യൂണിവേഴ്സിറ്റി; വെൻച്വർ പാർട്ണർ @ ബോൾഡ്); നമിത നായർ(ഫൗണ്ടർ, ഷി ഡ്രൈവ്സ് ഡാറ്റ, ഷീറോസ്); ജോസ് മാത്യു (വൈസ് പ്രസിഡണ്ട്, ഹാരിസ് ഹെൽത്ത്); ശശിധരൻ ബാലസുന്ദരം( സീനിയർ മാനേജർ, ഐ എസ് ജി); അവിമന്യു ബസു( ലീഡ് അനലിസ്റ്റ്, ഐ എസ് ജി) എന്നിവർക്കൊപ്പം യു എസ് ടി ഗ്ലോബലിന്റെ നേതൃനിരയിലുള്ള മനു ഗോപിനാഥ്( ചീഫ് ഓപറേറ്റിങ് ഓഫീസർ); നിരഞ്ജൻ രാംസുന്ദർ( ചീഫ് ടെക്‌നോളജി ഓഫീസർ); ട്രെന്റ് മെ ബെറി(ചീഫ് ഡിജിറ്റൽ ഓഫീസർ); ലെസ്‌ലി ഷൂൾസ് (ചീഫ് മാർക്കറ്റിംഗ് ഓഫീസർ) എന്നിവർ പങ്കെടുക്കും.
ഡി3 യിലൂടെ കമ്പനിയിലെ സാങ്കേതിക വിദഗ്‌ധരെ അവതരിപ്പിക്കാനും ആദരിക്കാനുമുള്ള അവസരത്തെ ആഹ്ലാദപൂർവമാണ് നോക്കിക്കാണുന്നതെന്ന് യു എസ് ടി ഗ്ലോബൽ ചീഫ് ടെക്‌നോളജി ഓഫീസർ നിരഞ്ജൻ റാം അഭിപ്രായപ്പെട്ടു. നൂതനവും ഉടച്ചുവാർക്കലുകൾക്ക് പ്രേരകവുമായ വിഷയങ്ങൾക്കാണ് ഇത്തവണ ഊന്നൽ നൽകുന്നത്. തുടക്കം മുതൽ ഡി3 കമ്പനിയിലെ ആയിരക്കണക്കായ ജീവനക്കാർക്ക് ഊർജവും ഉത്സാഹവും പകർന്നു നൽകിയിട്ടുണ്ട്. ഇത്തവണത്തെ തീം 'വേഗത' ആണ്. എഡ്ജ് കമ്പ്യൂട്ടിങ്, 5 ജി, ക്വാണ്ടം കമ്പ്യൂട്ടിങ് എന്നിവയും അവയുടെ ശാസ്ത്രീയ, വാണിജ്യ, എൻജിനീയറിങ് സാധ്യതകളും ചർച്ചചെയ്യപ്പെടും. അത്യന്തം ആവേശകരമായ അന്തരീക്ഷത്തിൽ നടക്കുന്ന ഡി3 വലിയ വിജയമായിത്തീരുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
This post have 0 komentar
EmoticonEmoticon