ads

banner

Sunday, 3 February 2019

author photo

ന്യൂഡല്‍ഹി: കൊല്‍ക്കത്ത പൊലീസ് കമ്മിഷണറുടെ ഓഫീസില്‍ പരിശോധനയ്ക്കെത്തിയ 5 സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ രാ​ജീ​വ് കു​മാ​റി​ന്‍റെ ഓ​ഫീ​സി​ല്‍ പ​രി​ശോ​ധ​ന​യ്ക്കെ​തി​യ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. 

കോ​ല്‍​ക്ക​ത്ത സി​ബി​ഐ ഓ​ഫീ​സും പോ​ലീ​സ് വ​ള​ഞ്ഞു. സി​ബി​ഐ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ വീ​ട്ടി​ലും പോ​ലീ​സെ​ത്തി. പോ​ലീ​സി​നു പി​ന്തു​ണ​യു​മാ​യി മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യും രം​ഗ​ത്തെ​ത്തിയിട്ടുണ്ട്. 

ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കമ്മിഷണര്‍ രാജീവ് കുമാറിന്റെ ഓഫീസില്‍ പരിശോധനക്കെത്തിയ സി.ബി.ഐ സംഘത്തെ പൊലീസ് തടഞ്ഞുവയ്ക്കുകയായിരുന്നു. സി.ബി.ഐ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞതോടെ ഒാഫീസിന് മുന്നില്‍ ഉദ്യോഗസ്ഥരുടെ കൈയ്യാങ്കളി അരങ്ങേറി. പിന്നീടാണ് ഇവരെ അറസ്റ്റുചെയ്തത്.

റോസ്​വാലി, ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട്​ ചോദ്യം ചെയ്യലിന്​ ഹാജരാവാന്‍ ആവശ്യപ്പെട്ട്​ രാജീവ്​ കുമാറിന്​ നിരവധി തവണ നോട്ടീസ്​ ​കൈമാറിയെങ്കിലും ​അദ്ദേഹം അതിന്​ തയാറായില്ലെന്ന്​ സി.ബി.ഐ ആരോപിക്കുന്നു. സി.ബി.ഐയില്‍ നിന്ന്​ ഒഴിഞ്ഞുമാറുന്നത്​ തുടര്‍ന്നാല്‍ ഉദ്യോഗസ്ഥനെ അറസ്​റ്റ്​ ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക്​ നീങ്ങുമെന്ന് അന്വേഷണ ഏജന്‍സി വ്യക്​തമാക്കിയിരുന്നു.

1986 ബാച്ച്‌​ ​െഎ.പി.എസ്​ ഉദ്യോഗസ്ഥനായ രാജീവ്​ കുമാറിന്​ ചിട്ടി തട്ടിപ്പിലെ ചില നിര്‍ണായക രേഖ കാണാതായതുമായി ബന്ധമുണ്ടെന്നാണ്​ സി.ബി.ഐ സംശയിക്കുന്നത്​. ഇതിനെ തുടര്‍ന്നാണ്​ ചോദ്യം ചെയ്യലിന്​ ഹാജരാവാന്‍ അദ്ദേഹത്തോട്​ സി.ബി.ഐ നിര്‍ദേശിച്ചത്​.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement