തിരുവനന്തപുരം: കായിക അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9 ഫിറ്റ്‌നസ് സെന്ററുകള്‍ ആരംഭിക്കുന്നു. തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തോടനുബന്ധിച്ച് ആധുനിക രീതിയിലുള്ള സ്‌പോര്‍ട്‌സ് ഫിറ്റ്‌നസ് സെന്റര്‍ ഫെബ്രുവരി 4 ന് വൈകുന്നേരം 5 മണിക്ക് കായിക മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
3000 ചതുരശ്ര അടി വരുന്ന ഇവിടെ 50 പേർക്ക് ഒരേ സമയം വ്യായാമത്തിൽ ഏർപ്പെടാം. കായിക രംഗത്ത് ഫിസിക്കല്‍ ഫിറ്റ്‌നസിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ടാണ് ഇത്തരം ഒരു സംരംഭം. കായിക താരങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
This post have 0 komentar
EmoticonEmoticon