കോല്‍ക്കത്ത: സിബിഐക്കെതിരായ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതിഷേധത്തെ പിന്തുണച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ രംഗത്ത്. ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ബി.ജെ.പിയുടെയും മോദിയുടെയും ശ്രമങ്ങളെ ഒറ്റക്കെട്ടായി നിന്ന് കീഴ്പ്പെടുത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചു. മമതയുമായി ഫോണില്‍ സംസാരിച്ച രാഹുല്‍ പിന്തുണ അറിയിച്ചു. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും ബിഎസ്പി നേതാവ് മായാവതിയും മമതയുമായി ഫോണില്‍ സംസാരിച്ചു. ഇവരും പ്രതിഷേധത്തിനു പിന്തുണ പ്രഖ്യാപിച്ചു.
രാത്രിയില്‍ മമതയുമായി ഫോണില്‍ സംസാരിച്ചെന്നും സിബിഐ വിഷയത്തില്‍ മമത കൈക്കൊണ്ട നിലപാടില്‍ തോളോടുതോള്‍ ഒപ്പമുണ്ടെന്നു രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള മോദിയുടേയും ബിജെപിയുടേയും ആക്രമണത്തിന്റെ ഭാഗമാണ് ബംഗാളില്‍ സംഭവിക്കുന്നതെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. നാഷണല്‍ കോണ്‍ഫെറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും പ്രതിഷേധ സമരത്തെ പിന്തുണച്ചു. സിബിഐയെ തെരഞ്ഞെടുപ്പ് ഏജന്റായി ബിജെപി ഉപയോഗിക്കുകയാണെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.
മമത ബാനർജിക്ക് പിന്തുണയുമായി എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാൾ , ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡു, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർ രംഗത്തെത്തി.
അതേസമയം, അഴിമതിക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് മമതാ ബാനർജി സ്വീകരിച്ചതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സി.ബി.ഐയുടെ ചുമതലയുള്ള എം. നാഗേശ്വരറാവു പ്രതികരിച്ചു. സി.ബി.ഐ അന്വേഷണത്തെ തടസ്സപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്നും മമത ബാർജിയുടെ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധമാണെന്ന് ബി.ജെ.പി പ്രതികരിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon