ads

banner

Wednesday, 27 February 2019

author photo

49ാമത്  സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിനിടെ ജൂറിയിൽ രൂക്ഷമായ തർക്കമുണ്ടായതായി റിപ്പോർട്ട്. മികച്ച സംവിധായകനുള്ള പുരസ്കാരത്തിന്‍റെ പേരിലുണ്ടായ തർക്കത്തിൽ അവസാന സെഷനിൽ നിന്ന് ജൂറി ചെയർമാൻ കുമാർ സാഹ്നി ഇറങ്ങിപ്പോയി. ജൂറി ചെയർമാനെ അനുനയിപ്പിക്കാൻ അക്കാദമി അംഗങ്ങൾ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നും റിപോർട്ടുകൾ പുറത്ത് വരുന്നു. 

മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ കാന്തൻ- ദി ലവർ ഓഫ് കള‌റിന്‍റെ സംവിധായകൻ സി ഷെരീഫിന് തന്നെ മികച്ച സംവിധായകനുള്ള അവാർഡും നൽകണമെന്ന് കുമാർ സാഹ്നി നിർബന്ധം പിടിച്ചു. എന്നാൽ ജൂറി ചെയർമാന്‍റെ നിർദേശം മറ്റ് അംഗങ്ങൾ നിരസിച്ചുവെന്നും ഇതോടെ രോഷാകുലനായ ചെയർമാൻ  വിധി നിർണയത്തിൽ നിന്നും ഇറങ്ങിപ്പോഎന്നുമാണ് റിപ്പോർട്ട്.

ചലച്ചിത്ര പുരസ്കാര പ്രഖ്യാപന ചടങ്ങിലും ജൂറി ചെയർമാൻ കുമാർ സാഹ്നി പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് ചെയർമാൻ ചടങ്ങിൽ നിന്നും വിട്ടു നിൽക്കുന്നതെന്നാണ് ആക്കാദമി നൽകിയ വിശദീകരണം.എന്നാൽ കടുത്ത ഭിന്നതകൾ മൂലമാണ് കുമാർ സാഹ്നി ചടങ്ങിൽ നിന്നും വിട്ടു നിന്നതെന്നാണ് പുറത്തു വരുന്ന വിവരം. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement