ഭാരതത്തിലെ ക്ഷേത്രങ്ങളുടെ ചരിത്രം എല്ലായ്പ്പോഴും അത്ഭുതപ്പെടുത്തുന്നവയാണ്. ആരെയും അതിശയിപ്പിക്കുന്ന നിർമ്മാണ രീതികളും അനുഷ്ഠാനങ്ങളും പൗരാണിക ക്ഷേത്രങ്ങളുടെ പ്രത്യേകതയാണ്. അത്തരത്തിൽ ധാരാളം പ്രത്യേകതകളുള്ള ഒരു ക്ഷേത്രമാണ് നെല്ലിതീർഥ ഗുഹാ ക്ഷേത്രം. ശിവനെ സോംനാഥേശ്വരനായി ആരാധിക്കുന്ന നെല്ലിതീർഥ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്... എവിടെയാണിത്? എവിടെയാണിത്? മംഗലാപുരത്തു നിന്നും മൂഢബിദ്രിയിലേക്കുള്ള പാതയിലാണ് കന്നഡക്കാർക്കിടയിൽ ഏറെ പ്രശസ്തമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കട്ടീൽ എന്ന സ്ഥലത്തു നിന്നും വെറും അഞ്ച് കിലോമീറ്റർ അകലെയാണ് നെല്ലി തീർഥ ക്ഷേത്രമുള്ളത്.ഗുഹയ്ക്കുള്ളിലെ കുളവും ശിവലിംഗവും ഗുഹയ്ക്കുള്ളിലെ കുളവും ശിവലിംഗവും പ്രകൃതിദത്തമായ ഗുഹയുള്ള ക്ഷേത്രം എന്ന നിലയിലാണ് നെല്ലിതീർഥ വിശ്വാസികളുടെയിടയിൽ അറിയപ്പെടുന്നത്. ഏകദേശം 200 മീറ്റർ നീളമാണ് ഇവിടുത്തെ ഗുഹയ്ക്കുള്ളത്. മുട്ടിലിഴഞ്ഞും കുനിഞ്ഞും മാത്രമേ ഇതിനുള്ളിലേക്ക് കടക്കാനാവൂ. ഗുഹയ്ക്കുള്ളിലെത്തിയാൽ ശിവലിംഗവും അതിനടുത്ത് ഒരു ചെറിയ തടാകവും കാണുവാൻ സാധിക്കും.
ദുർഗ്ഗാ ദേവിയും നെല്ലിതീർഥയും ദുർഗ്ഗാ ദേവിയും നെല്ലിതീർഥയും ദുർഗ്ഗാദേവിയുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് നെല്ലിതീർഥ ഗുഹകളുടേത്. ജബലി മഹർഷി ഇവിടെയാണ് ദുര്‍ഗ്ഗാ ദേവിയെ പ്രസാദിപ്പിക്കാനായി തപസ്സ് അനുഷ്ഠിച്ചത്. തപസ്സിൽ സംപ്രീതയായി ദേവി പ്രത്യേക്ഷപ്പെടുകയും ജബലിയുടെ ആവശ്യപ്രകാരം അസുരനായ അരുണാസുരനെ വധിക്കാമെന്ന് വാക്കു നല്കുകയും ചെയ്തു. പിന്നീട് ഒരു കടന്നലിന്‍റെ രൂപമെടുത്ത ദേവി നന്ദിനി നദിയുടെ തീരത്തുവെച്ച് അരുണാസുരനെ വധിച്ചു. ആ സ്ഥലത്താണ് ദുർഗ്ഗാപരമേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജബലി മഹർഷിയ്ക്ക് വാക്കുകൊടുത്തപ്പോൾ ശിവനു വിഷ്ണുവിനുമൊപ്പം താനും ഇവിടെ വസിക്കുമെന്നും ദേവി വാക്കു കൊടുത്തു. അങ്ങനെയാണ് ഇവിടെ ശിവക്ഷേത്രം വന്നത്. തൊട്ടടുത്ത് ഒരു ദേവീ ക്ഷേത്രവും വിഷ്ണു ക്ഷേത്രവും ഇവിടെ കാണാൻ സാധിക്കും.
1847 ൽ 1847 ൽ ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ചോ നിർമ്മിതിയേക്കുറിച്ചോ ഇന്നും കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. 1487 സിഇലാണ് ക്ഷേത്രം നിർമ്മിച്ചത് എന്നാണ് കരുതപ്പെടുന്നത്. എത്തിച്ചേരുവാൻ എത്തിച്ചേരുവാൻ കർണ്ണാടകയിലെ മംഗലാപുരത്തിനു സമീപമാണ് നെല്ലിതീർഥ ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മംഗലാപുരത്തു നിന്നും 17 കിലോമീറ്ററാണ് ഇവിടേക്കുള്ളത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon