ads

banner

Monday, 4 February 2019

author photo

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനേത്തുടര്‍ന്ന് 'ശുദ്ധിക്രിയ' നടത്തിയത് ന്യായീകരിച്ചും സുപ്രീം കോടതിവിധിയെ വെല്ലുവിളിച്ചും തന്ത്രി കണ്ഠര് രാജീവര്. ആചാര ലംഘനം നടന്ന സാഹചര്യത്തിലാണ് 'ശുദ്ധിക്രിയ' നടത്തിയതെന്ന് ആരോപിച്ച് തന്ത്രി ദേവസ്വം ബോര്‍ഡിന് വിശദീകരണം നല്‍കി. ഇക്കാര്യം ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ആചാരലംഘനമുണ്ടായാല്‍ ഇനിയും ശുദ്ധിക്രിയ ചെയ്യുമെന്നും തന്ത്രി വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് തന്ത്രി നടയടച്ച് ശുദ്ധിക്രിയ നടത്തിയത്. സുപ്രീം കോടതിവിധിയനുസരിച്ച് ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നുള്ള തന്ത്രിയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. തന്ത്രി നടത്തിയത് അയിത്ത ആചാരണമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷനും രംഗത്തെത്തി. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് തന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തന്ത്രിയുടെ ആവശ്യപ്രകാരം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ രണ്ടാഴ്ച്ചത്തെ സമയം നീട്ടിനല്‍കുകയും ചെയ്തു.

കോടതിവിധിയും ദേവസ്വം നിയമവും ലംഘിച്ചെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. കോടതിവിധി നടപ്പിലാക്കാന്‍ തന്ത്രിക്കും ബാധ്യതയുണ്ടെന്നും വ്യക്തമാക്കി. സുപ്രീംകോടതി വിധിയില്‍ വിയോജിപ്പുണ്ടെങ്കില്‍ ശബരിമല തന്ത്രി സ്ഥാനമൊഴിയണമായിരുന്നു. ക്ഷേത്രം അടച്ച നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. നട അടക്കണോ തുറക്കണോ എന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. നടയടച്ചത് വിചിത്രമായ നടപടിയാണ്. വിശ്വാസങ്ങളോട് സര്‍ക്കാരിന് ബഹുമാനക്കുറവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement