ന്യൂയോര്‍ക്ക്: ജമ്മു കാഷ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ബുധനാഴ്ച രാത്രിയില്‍ അടിയന്തര യോഗം ചേരും. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് അടച്ചിട്ട മുറിയിലാകും ചര്‍ച്ച നടക്കുക. ചൈനയുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് രക്ഷാസമിതി ചേരുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കാഷ്മീര്‍ വിഷയം ഇന്ത്യ-പാക്കിസ്ഥാന് ഉഭയകക്ഷി പ്രശ്നമാണെന്ന നിലപാട് ആവര്‍ത്തിക്കുമെന്ന് ഫ്രാന്‍സ് അറിയിച്ചു. അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കാഷ്മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാ സമിതി അടച്ചിട്ട മുറിയില്‍ യോഗം ചേരുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon