തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സുപ്രീംകോടതിയെ ആര്‍ക്കും സമീപിക്കാമെന്നും നിയമ ഭേദഗതിയില്‍ തെറ്റുണ്ടെങ്കില്‍ നിയമപരമായി പോകുകയാണ് വേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമസഭ പ്രമേയത്തെ മാത്രമാണ് താന്‍ എതിര്‍ത്തതെന്നും ഗവര്‍ണര്‍ പറഞ്ഞു.
നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് കേരളത്തിന്റെ ഹര്‍ജിയില്‍ പറയുന്നു.
നേരത്തെ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു. നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും അപ്രസക്തവുമാണ് പ്രമേയമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon