ads

banner

Friday, 15 February 2019

author photo

"ഞങ്ങള്‍ മറക്കില്ല, മാപ്പ് നല്‍കുകയുമില്ല.

ഞങ്ങളുടെ പുല്‍വാമയിലെ ധീര രക്താസാക്ഷികളെ പ്രണമിക്കുന്നു.

ഞങ്ങളുടെ സഹോദരങ്ങളുടെ കുടുംബത്തിനൊപ്പം നില്‍ക്കുന്നു.

ഈ ഹീനകൃത്യത്തിന് തിരിച്ചടി നല്‍കും."

 

കാശ്മീർ: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണം മറക്കില്ലെന്ന് സിആര്‍പിഫ്. ശക്തമായ തിരിച്ചടി നല്‍കുമെന്നും ഭീകരവാദികള്‍ക്ക് മാപ്പില്ലെന്നും സൈന്യം വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ നീരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ശ്രീനഗറിലെത്തി.

സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ്(സിആര്‍പിഎഫ്) പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഭീകരര്‍ക്ക് തക്കമറുപടി കൊടുക്കുമെന്ന് അറിയിച്ചത്.

സൈന്യത്തിന് തിരിച്ചടിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തെ പ്രതികരിച്ചിരുന്നു. ആക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് കനത്ത ശിക്ഷ നല്‍കും. രാജ്യത്തെ അസ്ഥിരപ്പെടുത്താനാവില്ലെന്നും ഒറ്റക്കെട്ടായി നേരിടുമെന്നും മോഡി പറഞ്ഞിരുന്നു.

സൈന്യത്തിനും സര്‍ക്കാരിനുമൊപ്പം ഈ ഘട്ടത്തില്‍ നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരുന്നു.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയിലാണ് 40 സിആര്‍പിഎഫ് ജവാന്‍മാര്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2547 സിആര്‍പിഎഫ് ജവാന്‍മാരുടെ വാഹനവ്യൂഹം കടന്നുപോകവെയാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ഇടിച്ചു കയറ്റിയത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement