വാഷിങ്ടണ്‍: യുഎസില്‍ വ്യാജ സര്‍വ്വകലാശാല വിസയുമായി അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ചെയ്യുന്നത് കുറ്റകൃത്യമാണെന്ന് അറിവുണ്ടായിരുന്നുവെന്ന് യുഎസ് ആഭ്യന്തര വിഭാഗം. സര്‍വ്വകലാശാല നിയമാനുസൃതമല്ല പ്രവര്‍ത്തിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ക്ക് അറിയാമായിരുന്നുവെന്നും രാജ്യത്തു തന്നെ തുടരാന്‍ വേണ്ടിയാണ് ഇവര്‍ വ്യാജ സര്‍വകലാശാലയില്‍ പ്രവേശനം നേടിയതെന്നും യുഎസ് അറിയിച്ചു.
കഴിഞ്ഞ ആഴ്ചയാണ് 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 130പേരെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റുഡന്റ് വിസ തട്ടിപ്പ് നടത്തി യുഎസില്‍ തുടരുന്നവരെ കണ്ടെത്തുന്നതിനു വേണ്ടി അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗം ആരംഭിച്ച വ്യാജ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെയാണ് അറസ്റ്റ് ചെയ്തത്. അനധികൃതമായി അമേരിക്കയിലിലേയ്ക്ക് കുടിയേറി താമസിക്കുന്നവരെ കണ്ടെത്തുന്നത് വേണ്ടി ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അധികൃതര്‍ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു ഡെട്രിയോട്ട്‌സ് ഫാമിങ്ടണ്‍ ഹില്‍സിലെ ഈ വ്യാജ സര്‍വ്വകലാശാല.
വ്യാജ സര്‍വ്വകലാശാല പ്രവേശനം നേടിയവരെ നാടുകടത്തുമെന്നും വിദ്യാര്‍ത്ഥികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. നാടുകടത്തിയാല്‍ പിന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ ഇവര്‍ക്ക് യുഎസിലേയ്ക്ക് പ്രവേശനം ലഭിക്കുകയുള്ളു.അതേസമയം സര്‍വ്വകലാശാല നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണെന്ന് യുവാക്കള്‍ക്ക് അറിവില്ലായിരുന്നുവെന്ന് ഇമിഗ്രേഷന്‍ അറ്റോണി അവകാശപ്പെട്ടു. ഇന്ത്യന്‍ യുവാക്കളെ കുടുക്കാന്‍ ഇത്തരം നടപടികള്‍ ഉപയോഗിച്ചതിന് അധികൃതരെ അറ്റോണി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
അറസ്റ്റിലായ 129 വിദ്യാര്‍ത്ഥികളെ ഇപ്പോള്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ഇവരെ നിരീക്ഷിക്കുന്നതിന് വേണ്ടി പ്രത്യേക സംഘത്തെയും നിയമിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം യുഎസിലെ ഇന്ത്യന്‍ എംബസ്സി 24 മണിക്കൂര്‍ ഹെല്‍പ്ലൈന്‍ തുറന്നിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon