ads

banner

Tuesday, 25 February 2020

author photo

ന്യൂഡൽഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയുടെ പലഭാഗങ്ങളിലും സംഘര്‍ഷത്തിന് അയവില്ല. തെരുവുകളില്‍ ഇരുമ്പുവടികളും ആയുധങ്ങളുമേന്തി അക്രമികള്‍ നില്‍ക്കുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വാഹനങ്ങള്‍ക്കും കടകള്‍ക്കും അക്രമകാരികള്‍ തീയിട്ടു. കടകള്‍ക്കും വാഹനങ്ങള്‍‌ക്കും തീയിട്ടു. രണ്ടുപേര്‍ക്കുകൂടി വെടിയേറ്റു. നൂറിലധികംപേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്. ബജന്‍പുര, ജാഫറാബാദ്, മൗജ്പുര്‍, ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക് എന്നിവടങ്ങളില്‍ പൗരത്വനിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടി. വ്യപക കല്ലേറുണ്ടായി. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മാര്‍ച്ച് 24വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ മുതല്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ ഏഴുപേര്‍ കൊല്ലപ്പെട്ടു.

ഡല്‍ഹിയില്‍ അര്‍ധസൈനിക വിഭാഗങ്ങളടക്കം കൂടുതല്‍ സേനയെ വിന്യസിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച യോഗത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്്രിവാളും ലഫ്റ്റനന്റ് ഗവര്‍ണറും അടക്കമുളളവര്‍ പങ്കെടുത്തു. സ്ഥിതി ആശങ്കാജനകമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്്രിവാള്‍ അറിയിച്ചു. . സംഘര്‍ഷം നിയന്ത്രിക്കാന്‍ ആവശ്യമെങ്കില്‍ സൈന്യത്തെ വിളിക്കാന്‍ യോഗത്തില്‍ തീരുമാനമായെന്ന് അരവിന്ദ് കേജ്്രിവാള്‍ വ്യക്തമാക്കി. അഭ്യൂഹങ്ങള്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ടെന്നും അത് അക്രമങ്ങള്‍ക്ക് വഴിതെളിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. സമാധാനശ്രമങ്ങള്‍ നടത്തുന്നതിനായി പൊലീസും ജനപ്രതിനിധികളും ഉള്‍പെട്ട കമ്മിറ്റികള്‍ രൂപികരിച്ചു. ജനങ്ങളുമായി നേരിട്ട് സംസാരിക്കാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement