ads

banner

Friday, 21 June 2019

author photo

ലണ്ടന്‍: ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട് ശ്രീലങ്ക പോരാട്ടം. അഞ്ചാം ജയത്തോടെ സെമി ബര്‍ത്ത് ഉറപ്പിക്കാനാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. അതേസമയം സെമി പ്രതീക്ഷ അല്‍പമെങ്കിലും നിലനിര്‍ത്തണമെങ്കില്‍ ശ്രീലങ്കയ്ക്ക് ജയിച്ചേ മതിയാകൂ. ലീഡ്‌സിലാണ് ഇന്നത്തെ മല്‍സരം നടക്കുക. ഏകദിന ഫോര്‍മാറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന ടീമാണ് ഇംഗ്ലണ്ട്. അതേസമയം അടുത്ത കാലത്തായി അമ്പതോവര്‍ മല്‍സരത്തില്‍ ഒത്തിണക്കമുള്ള ടീമായി മാറാന്‍ ലങ്കയ്ക്കാകുന്നില്ല. ലോകകപ്പില്‍ ഇരു ടീമും പത്തു മല്‍സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആറ് എണ്ണത്തില്‍ ഇംഗ്ലണ്ടിനും നാലെണ്ണത്തില്‍ ശ്രീലങ്കയ്ക്കുമായിരുന്നു ജയം.

അഞ്ച് മല്‍സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 367 റണ്‍സ് നേടിയ ജോ റൂട്ട്, അഫ്ഗാനിസ്ഥാനെതിരായ സെഞ്ച്വറിയിലൂടെ മികച്ച ഫോമിലെത്തിയ ഒയിന്‍ മോര്‍ഗന്‍, ഏത് സാഹചര്യത്തിലും തിളങ്ങുന്ന ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരാണ് ഇംഗ്ലണ്ട് നിരയിലെ കരുത്തര്‍. എന്നാല്‍ ലങ്കന്‍ നിരയില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ക്യാപ്റ്റന്‍ ദിമുത് കരുണ രത്‌നെ മുന്നില്‍ നിന്ന് നയിക്കുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ക്ക് നായകനൊപ്പം എത്താന്‍ കഴിയുന്നില്ല. കുശാല്‍ പെരേരയും, കുശാല്‍ മെന്‍ഡിസും, ലസിത് മല്ലിംഗയും ഫോം വീണ്ടെടുത്താല്‍ ഇംഗ്ലീഷുകാര്‍ക്ക് ഭയക്കേണ്ടി വരും. പരിക്കേറ്റ ജേസണ്‍ റോയി ഇന്നത്തെ മല്‍സരത്തിലും കളിച്ചേക്കില്ല. ജയിംസ് വിന്‍സിനെ ഇംഗ്ലണ്ട് നിലനിര്‍ത്തുമ്പോള്‍ ലിയാം പ്‌ളങ്കറ്റിനു പകരക്കാരനായി ആദില്‍ റഷീദ് എത്തും. മറുവശത്ത് നുവാന്‍ പ്രദീപിന് പകരക്കാരനായി സുരങ്ക ലക്മലും എത്തിയേക്കും

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement