വാഷിംങ്ടണ്‍ : റഷ്യയുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നാവികരുള്‍പ്പെടെ യുക്രൈന്‍ കപ്പല്‍ റഷ്യ പിടിച്ചെടുത്തതിന്റെ ഭാഗമായിട്ട് രാജ്യാന്തര പ്രതിഷേധം ഉയരുന്നതിനിടെയാണ് റഷ്യയുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കിയതായി ട്രംപ് അറിയിച്ചിരിക്കുന്നത്. മാത്രമല്ല, പ്രശ്നം ഉടന്‍ പരിഹരിക്കാന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുട്ടിന്‍ തയ്യാറാകണമെന്നും, യുക്രൈന്‍ നാവികര്‍ ഇതുവരെയും തിരിച്ച് സ്വദേശത്ത് എത്തിയിട്ടില്ല. കാര്യങ്ങള്‍ ശാന്തമാവുന്നത് വരെ റഷ്യയുമായുള്ള ഇടപാടുകള്‍ നിര്‍ത്തി വക്കുകയാണെന്നും ട്രംപ് അറിയിച്ചു.
സമുദ്രാതിര്‍ത്തി ലംഘിച്ചു എന്ന കാരണത്താല്‍ യുക്രൈനിന്റെ മൂന്ന് കപ്പലുകളും, അതിലെ നാവികരെയും റഷ്യ പിടച്ചെടുക്കുകയായിരുന്നു. കപ്പലുകള്‍ വിട്ടുകൊടുക്കണമെന്ന അന്താരാഷ്ട്രാ സമൂഹത്തിന്റെ ആവശ്യം തള്ളിയിരിക്കുകയാണ് റഷ്യ. മാത്രമല്ല,അര്‍ജന്റീനയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് എത്തുന്ന റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി നേരത്തെ തീരുമാനിച്ച കൂടിക്കാഴ്ച്ചയാണ് അമേരിക്ക റദ്ദാക്കിയിരിക്കുന്നത്.
HomeUnlabelledറഷ്യയുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കി; ഇടപാടുകള്‍ നിര്‍ത്തി വക്കുകയാണെന്ന് ഡോണള്‍ഡ് ട്രംപ്
Friday, 30 November 2018
Previous article
ശബരിമല: നിയന്ത്രണം ഇനി പൂര്‍ണമായും മൂന്നംഗ മേല്‍നോട്ട സമിതിക്ക്
This post have 0 komentar
EmoticonEmoticon